Skip to content

God’s Blessings for you – Acts 3:26

1. It is the first thing for you – Israel to Gentiles

2. God sent his servant – heaven to earth

3. God raised up his servant – death to life

To bless you by turning from your wicked ways.

Advertisements

നിരീശ്വരവാദികളുടെ നിലവിളി

*ദൈവമില്ലായെന്ന് ജീവിതത്തില്‍ പ്രഘോഷിച്ച പ്രമുഖ നിരീശ്വരവാദികൾ മരണത്തെ മുഖാമുഖം ദർശിച്ചപ്പോൾ നടത്തിയ നിലവിളികൾ ദൈവം എന്ന വലിയ സത്യത്തിലേക്കു വിരൽ ചൂണ്ടുന്നു*. _ഏതാനും പ്രമുഖ നിരീശ്വരവാദികളുടെ മരണസമയത്തെ വാക്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്.

👉അമേരിക്കന്‍ കോളനികളിലെ പ്രമുഖ നിരീശ്വരവാദിയും എഴുത്തുകാരനുമായിരിന്ന തോമസ്‌ പെയ്ന്‍: “പിശാചിന് ഒരു ദൂതനുണ്ടായിരുന്നുവെങ്കില്‍, ഞാനായിരുന്നു അത്. ഇന്നു ഞാന്‍ ഒറ്റയ്ക്കാണ്. എനിക്കു വേദന സഹിക്കുവാന്‍ കഴിയുന്നില്ല. കാരണം നരകത്തിന്റെ വക്കില്‍ ഞാന്‍ ഒറ്റക്കാണ്. ഇത്രയധികം സഹിക്കുവാന്‍ ഞാന്‍ എന്തു ചെയ്തു? ക്രിസ്തുവേ, എന്നെ സഹായിച്ചാലും…! എന്നെ ഉപേക്ഷിക്കരുതേ. എന്റെ കൂടെ നില്‍ക്കുവാന്‍ ഒരു കൊച്ചു കുട്ടിയെയെങ്കിലും അയക്കൂ”.

👉ഇംഗ്ലണ്ടിലെ ചാന്‍സലറും നിരീശ്വരവാദിയുമായ സര്‍ തോമസ്‌ സ്കോട്ട്: “ഈ നിമിഷം വരെ ഞാന്‍ വിചാരിച്ചിരുന്നത് സ്വര്‍ഗ്ഗമോ നരകമോ ഇല്ല എന്നായിരുന്നു. ഇപ്പോള്‍ അവ രണ്ടും ഉണ്ടെന്ന്‍ ഞാന്‍ അറിയുന്നു. സര്‍വ്വശക്തന്റെ ന്യായവിധി വഴി നിത്യനരകത്തിലെറിയപ്പെടാന്‍ ഞാന്‍ വിധിക്കപ്പെട്ടിരിക്കുന്നു”.

👉വോള്‍ട്ടയര്‍: തത്വചിന്തകനും ക്രിസ്തീയ വിശ്വാസത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത വോള്‍ട്ടയര്‍ തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ ഫോച്ചിനോട് ഇങ്ങനെ പറഞ്ഞു : “ദൈവത്താലും മനുഷ്യനാലും ഞാന്‍ ഉപേക്ഷിക്കപ്പെട്ടവനായി; എനിക്ക് ആറു മാസത്തെ ജീവിതം കൂടി തരികയാണെങ്കില്‍ എനിക്കുള്ളതിന്റെ പകുതി ഞാന്‍ നിനക്ക് തരാം.” അത് സാധ്യമല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അപ്പോള്‍ വോള്‍ട്ടയറിന്റെ മറുപടി ഇപ്രകാരമായിരിന്നു. “അങ്ങനെയാണെങ്കില്‍ ഞാന്‍ മരിക്കുകയും നരകത്തിലേക്ക് പോവുകയും ചെയ്യും!”

വോള്‍ട്ടയറിനെ ശുശ്രൂഷിച്ച നേഴ്സ് പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്: “യൂറോപ്പിലെ മുഴുവന്‍ പണവും തന്നാല്‍ പോലും മറ്റൊരു അവിശ്വാസിയുടെ മരണം കൂടി കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുകയില്ല! കാരണം രാത്രി മുഴുവനും പശ്ചാത്താപ വിവശനായി അദ്ദേഹം വിലപിക്കുകയായിരുന്നു.”

👉റോബര്‍ട്ട് ഇന്‍ഗര്‍സോള്‍: “ഓ ദൈവമേ, നരകത്തില്‍ വീഴാതെ എന്റെ ആത്മാവിനെ രക്ഷിക്കണമേ!”

👉തോമസ്‌ ഹോബ്സ്: “ഈ ലോകം മുഴുവന്‍ എന്റെ അധീനതയില്‍ ആണെങ്കില്‍ ഒരു ദിവസത്തെ ജീവിതം എനിക്കു അധികം ലഭിക്കുവാന്‍ വേണ്ടി ഞാന്‍ അത് നല്‍കാം. കാരണം ഞാന്‍ അന്ധകാരത്തിലേക്ക് വീഴുവാന്‍ പോവുകയാണ്”.

👉നിരീശ്വരവാദിയും തത്വചിന്തകനുമായ ഡേവിഡ് ഹ്യൂം: തന്റെ മരണശയ്യയില്‍ കിടന്ന് അദ്ദേഹം ഇപ്രകാരം വിലപിച്ചു, “ഞാന്‍ അഗ്നിജ്വാലകളിലാണ്”. ആ സമയത്തെ അദ്ദേഹത്തിന്റെ ‘നിരാശ’ ഭയാനകമായ ഒരു കാഴ്ചയായിരുന്നു എന്ന് പറയപ്പെടുന്നു.

👉നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്: “ഞാന്‍ എന്റെ സമയത്തിന് മുന്‍പേ മരിക്കും, എന്റെ ശരീരം ഭൂമിക്ക് തന്നെ നല്‍കപ്പെടും. മഹാനായ നെപ്പോളിയന്‍ എന്ന് വിളിക്കപ്പെട്ടവന്റെ വിധി ഇതാണ്. എന്റെ കഠിനമായ പ്രവര്‍ത്തികള്‍ ക്രിസ്തുവിന്റെ നിത്യമായ രാജ്യത്തിൽനിന്നും എത്ര വലിയ വിടവാണ് എനിക്ക് ഉണ്ടാക്കിയിരിക്കുന്നത്!”

👉ഇംഗ്ലീഷ് നിരീശ്വരവാദി ക്ലബ്ബിന്റെ തലവനായിരിന്ന സര്‍ ഫ്രാന്‍സിസ് ന്യൂപ്പോര്‍ട്ട് : “ദൈവമില്ലെന്ന്‍ എന്നോട് പറയേണ്ട ആവശ്യമില്ല. കാരണം ദൈവമുണ്ടെന്ന് എനിക്കറിയാം. നരകമില്ലെന്ന് നിങ്ങള്‍ എന്നോട് പറയേണ്ട ആവശ്യമില്ല. ഞാന്‍ നരകത്തിലേക്ക് വീണു കൊണ്ടിരിക്കുകയാണ്. എനിക്ക് പ്രതീക്ഷിക്കാന്‍ വകയുണ്ടെന്നു പറയുന്നവരെ, നിങ്ങളുടെ വെറും വാക്കുകള്‍ നിറുത്തുക! ഞാന്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് ഇപ്പോൾ ഞാനറിയുന്നു.”

“നരകത്തിലെ സഹിക്കാനാവാത്ത വേദന! അവിടുത്തെ അഗ്നി…! ദൈവത്തിന്റെ പ്രീതി കരസ്ഥമാക്കാന്‍ ആയിരം വര്‍ഷം ഞാനീ തീയില്‍ കിടന്നാലും മതിയാവുകയില്ല. ദശലക്ഷകണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും എന്റെ പീഡനങ്ങള്‍ക്ക് ഒരന്ത്യമുണ്ടാവുകയില്ല. നരകത്തിലെ സഹിക്കാനാവാത്ത വേദനയേ പറ്റി എനിക്കു ചിന്തിക്കാന്‍ കഴിയുന്നില്ല.”

👉ചാള്‍സ് IX: ഫ്രഞ്ച് രാജാവായ അദ്ദേഹം നടത്തിയ കൂട്ടക്കൊലയില്‍ 15,000-ത്തോളം പേര്‍ പാരീസില്‍ മാത്രമായി വധിക്കപ്പെട്ടു. കൂടാതെ ഒരു ലക്ഷത്തോളം പേര്‍ ഫ്രാന്‍സിന്റെ മറ്റ് ഭാഗങ്ങളിലായും കൊല ചെയ്യപ്പെട്ടു. അവര്‍ ക്രിസ്തുവിനെ സ്നേഹിച്ചു എന്നതായിരുന്നു ഈ കൂട്ടക്കൊലയുടെ കാരണം. ഈ സംഭവത്തിനു ശേഷം ആ രാജാവ് ഒരുപാട് മാനസിക പീഡ അനുഭവിച്ചു.

തന്റെ ചികിത്സകനോട് അദ്ദേഹം പറഞ്ഞ അവസാന വാക്കുകള്‍ ഇപ്രകാരമാണ്.

“ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും, കൊല ചെയ്യപ്പെട്ട ഓരോരുത്തരും എന്റെ മുന്നില്‍ കൂടി കടന്നുപോകുന്നു. അവര്‍ ചോര ചിന്തുന്നുണ്ട്. തങ്ങളുടെ ഉണങ്ങാത്ത മുറിവുകളെ അവര്‍ ചൂണ്ടികാണിക്കുന്നു. ഞാന്‍ ശിശുക്കളെയെങ്കിലും വെറുതെ വിട്ടിരുന്നുവെങ്കില്‍! ഇന്ന്‍ ഞാന്‍ എവിടെയാണെന്ന് എനിക്കറിയില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്? എനിക്കറിയാം, ഞാന്‍ വലിയ തെറ്റ് ചെയ്തു. ഞാന്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞു.”

👉ഡേവിഡ് സ്ട്രോസ്സ്, ജര്‍മ്മന്‍ യുക്തിവാദത്തിന്റെ പ്രമുഖനായ പ്രതിനിധി: “എന്റെ തത്വശാത്രം എന്നെ പൂര്‍ണ്ണമായും നിസ്സഹായാവസ്ഥയിലാക്കി! അതിന്റെ വലിയ ചുറ്റികകൾ ഏത് സമയത്തായിരിക്കും എന്നെ തകര്‍ക്കുന്നത് എന്നറിയാതെ ഞാന്‍ വിഷമിക്കുന്നു. ഒരു യന്ത്രത്തിന്റെ കഠിനമായ പല്‍ചക്രങ്ങള്‍ക്കിടയില്‍ അകപ്പെട്ടപോലെ എനിക്ക് തോന്നുന്നു!”

👉ജോസഫ് സ്റ്റാലിന്റെ മകളായ സ്വെല്‍റ്റാനാ സ്റ്റാലിന്‍: ഒരു അഭിമുഖത്തില്‍ വെച്ചു സ്വെല്‍റ്റാനാ സ്റ്റാലിന്‍ തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്, “നീതിമാന്‍മാര്‍ക്ക് മാത്രമേ ദൈവം സമാധാനപരമായ മരണം നല്‍കുകയുള്ളൂ. എന്റെ പിതാവിന്‍റെ മരണം ഏറെ ഭീതിജനകമായ ഒന്നായിരുന്നു. തന്റെ അവസാന നിമിഷങ്ങളില്‍ അദ്ദേഹം തന്റെ കണ്ണുകള്‍ തുറന്ന് ചുറ്റും കൂടി നിന്ന എല്ലവരേയും നോക്കി. അതൊരു ഭീതിജനകമായ നോട്ടമായിരുന്നു. തന്റെ ഇടത് കൈ ഉയര്‍ത്തി, മുകളിലുള്ള എന്തിനേയോ അദ്ദേഹം ചൂണ്ടികാണിച്ചു. ആ ചേഷ്ട ഏറെ പേടിപെടുത്തുന്നതായിരുന്നു. അടുത്ത നിമിഷം അദ്ദേഹം മരിച്ചു”.

👉 ചര്‍ച്ച് ഓഫ് സാത്താന്റെ സ്ഥാപകനയ ആന്‍റണ്‍ ലവി: “ഞാന്‍ എന്താണ് ചെയ്തത്? വലിയ തെറ്റ്…അതേ വലിയ ഒരു തെറ്റ് തന്നെ”. എനിക്ക് ഭയമാകുന്നു.

മരണമെന്ന യാഥാര്‍ത്ഥ്യത്തോട് അടുത്തപ്പോള്‍ പ്രമുഖ നിരീശ്വരവാദികളെന്ന് ലോകം സാക്ഷ്യപത്രം നല്കിയ ഓരോരുത്തരുടെയും ജീവിതത്തില്‍ അനുഭവിച്ച മാനസിക സംഘര്‍ഷം അവരുടെ ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്. മരണാനന്തര ജീവിതത്തെ പറ്റിയുള്ള ആശങ്ക, ജീവിക്കുന്ന ദൈവത്തിന്റെ അസ്ഥിത്വത്തെ തള്ളികളഞ്ഞു തന്റെ നശ്വരമായ ജീവിതം പൂര്‍ണ്ണമായും നശിപ്പിച്ചതിലുള്ള ദുഃഖം എന്നിവ അവര്‍ തുറന്നു പറയുന്നു.

പ്രിയപ്പെട്ടവരെ, ഒന്നോര്‍ക്കുക. എനിക്കും നിനക്കും മരണമുണ്ട്. അതിനെ തടുക്കുവാനോ നിയന്ത്രിക്കുവാനോ നാം വിശ്വസിക്കുന്ന ശാസ്ത്രത്തിനോ നമ്മുടെ സുഹൃത്തുക്കള്‍ക്കോ കഴിയില്ല.
മരണം- ഒരുപക്ഷേ അത് അടുത്ത നിമിഷമാകാം.

Author: unknown

പ്രാർഥന

“` ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രാർത്ഥിക്കാത്തവർ ഉണ്ടാകില്ല. പക്ഷെ നമ്മുടെ പ്രാർഥനകൾ ഇങ്ങനെ ആണെങ്കിൽ ജീവിത്തൽ പിന്നെ മറ്റൊരു രുചി നമ്മൾ ആസ്വദിച്ചു തുടങ്ങും. “` 

1. തകർച്ചയുടെ നടുവിലും ഈശോയെ സ്തുതിക്കാൻ കഴിയണം : ജോബിനെപ്പോലെ

2. ചോദിക്കുന്നതെന്തും ലഭിക്കുമെന്ന പ്രതീക്ഷ വേണം : അന്ധനെപ്പോലെ

3. ക്ഷമയോടെ കാത്തിരിക്കണം : അബ്രഹാമിനെപ്പോലെ

4. ലഭിച്ചു കഴിഞ്ഞു എന്ന് കരുതി പ്രാർഥിക്കണം* : ലാസറിന്റെ കുഴിമാടത്തിൽ യേശു പ്രാർഥിച്ചത് പോലെ

5. പിടിവാശിയോടെ പ്രാർഥിക്കണം : തന്നോട് മല്ലിട്ട ദൈവദൂതനോട് അനുഗ്രഹിച്ചല്ലാതെ പറഞ്ഞയക്കുകയില്ലെന്നു യാക്കോബ് വാശി പിടിച്ചത് പോലെ

6. കർത്താവിനു മനസ് തോന്നാൻ അപേക്ഷിക്കണം: കുഷ്ടരോഗി അപേക്ഷിച്ചത് പോലെ 

7. കർത്താവ്  കടന്നു വന്നില്ലെങ്കിലും അവന്റെ ഒരു വാക്ക് മതിയെന്ന ബോധ്യം: ശതാധിപന്റെ വിശ്വാസം.

8. നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടണം_ തളർവാത രോഗിയുടേത് പോലെ.

9. കർത്താവ് കനിയാൻ കാത്തിരിക്കണം: അപസ്മാര രോഗിയുടെ പിതാവും ബർത്തിമേയുസും ചെയ്തപോലെ

10. യേശുവിന്റെ വസ്ത്രത്തിൽ എങ്കിലും തൊട്ടാൽ മതിയെന്ന വിശ്വാസം വേണം :  രക്ത സ്രാവക്കാരിയുടേത് പോലെ

11. നീതിനിഷ്ടരും കർത്താവിന്റെ പ്രമാണങ്ങളും കല്പനകളും കുറ്റമറ്റവിധം അനുസരിക്കുന്നവരാകണം: സഖറിയായെയും എലിസബത്തിനെയും പോലെ

12. യേശുവിന്റെ വചനം കേട്ട് അവനോട് ചേർന്നിരിക്കണം : മറിയത്തെപ്പോലെ.

13.  പാപ അവസ്ഥ വിട്ടെറിഞ്ഞു ദൈവ പിതാവിന്റെ അടുക്കലേക്കു ചെല്ലണം : ധൂർത്ത പുത്രനെപ്പോലെ

14. ഇടതടവില്ലാതെ പ്രാർഥിക്കണം, അതായത് വീണ്ടും വീണ്ടും പ്രാർഥിച്ചുഉത്തരം കിട്ടുന്നത് വരെ തുടരണം: നീതി രഹിതനായ ന്യായാധിപന്റെ അടുക്കൽ നീതിതേടിയ വിധവയുടെ സമീപനം പോലെ

15. ദൈവ സന്നിധിയിലേക്ക് നോക്കുവാൻ പോലും ഭയപ്പെട്ട് എളിമയോടെ പ്രാർഥിക്കണം: ചുങ്കക്കാരനെപ്പോലെ.

16. നിർമ്മലരാകണം : ശിശുക്കളെപ്പോലെ

17. പാപങ്ങൾക്ക് പരിഹാരം ചെയ്യണം : സക്കേവൂസിനെപ്പോലെ.

18. ഉപവസിക്കുകയും വിലപിക്കുകയും ചെയ്ത് പ്രാർഥിക്കണം : നേഹമിയയെപ്പോലെ.

19. ചോദിക്കുമ്പോൾ ദൈവം എന്നെ അനുഗ്രഹിക്കും എന്ന പ്രതീക്ഷ വേണം

“` മനുഷ്യനെയല്ല, ദൈവത്തെ പ്രീതിപ്പെടുത്തി നീ ജീവിച്ചു തുടങ്ങുമ്പോൾ നിന്റെ ജീവിതത്തിൽ ഒന്നും പിന്നീട് അസാധ്യം ആയിരിക്കില്ല “` 

✝സുഭാഷിതങ്ങൾ 16:7 ✝ 

” ഒരുവന്റെ വഴികൾ കർത്താവിനു പ്രീതികരമായിരിക്കുമ്പോൾ ശത്രുക്കൾ പോലും അവനോട് ഇണങ്ങി കഴിയുന്നു.”

✝ യാക്കോബ് 4:8 ✝ “ദൈവത്തോട് ചേർന്ന് നിൽക്കുക. അവിടുന്ന് നിങ്ങളോടും ചേർന്ന് നീ നില്ക്കും.”

“പ്രാർഥന ഒരു ആയുധമാണ്.ആസാധ്യതകളെ സാധ്യമാക്കുന്ന വജ്രായുധം.” ആമീൻ

പാപം

 ഒരിക്കൽ ഒരരുവിയിൽ നിന്നും അംഗസ്നാനം ചെയ്യുകയായിരുന്നു ഈശ്വരീയ ജ്ഞാനി…. വെള്ളത്തിൽ കിടന്ന് മരണ വെപ്രാളത്തിൽ പിടയുന്ന ഒരു തേളിനെ 🦂ജ്ഞാനികണ്ടു.

അദ്ദേഹം ഇരു കരങ്ങളില്🤗 അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ് രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ തേൾ🦂 ജ്ഞാനിയുടെ  കൈ വെള്ളയിൽ🖐 കുത്തി.

 ജ്ഞാനി.. അസഹ്യമായ വേദനയനുഭവപ്പെട്ടപ്പോൾ.   

 കൈ 🖐കുടഞ്ഞു.

ആ ക്ഷുദ്ര ജീവി വെള്ളത്തിൾ താഴ്ന്നു പോകുമ്പോൾ ജ്ഞാനി വീണ്ടും അതിനെ കോരിയെടുത്തു. 

രണ്ടാം തവണയും അത് ജ്ഞാനിയെ കുത്തി  വേദനിപ്പിച്ചു.

 ജ്ഞാനി  കൈ 🖐കുടഞ്ഞു. വീണ്ടും അത് വെള്ളത്തിൽ വീണു.

മൂന്നാം തവണയും ജ്ഞാനി അതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ അനുചരന്മാർ സംശയത്തിന്റെ ചോദ്യമെറിഞ്ഞു

 സ്വാമിൻ…..അങ്ങ് അതിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പാഴൊക്കെ അത് 🦂 അങ്ങയെ ഉപദ്രവിക്കുകയാണ്. ഉപേക്ഷിച്ചു കളയൂ അതിനെ…..

ജ്ഞാനി മൂന്നാമത്തെ പരിശ്രമത്തിൽ അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ് 🏖 രക്ഷപ്പെടുത്തി. 

വേദന കൊണ്ട്

പുളഞ്ഞ ജ്ഞാനി അനുചരരോട് ചോദിച്ച 🗣ഒരു ചോദ്യമുണ്ട്.

പതിനാല് നൂറ്റാണ്ടിപ്പുറവും ആ ചോദ്യം മുഴങ്ങുകയാണ് 🔉🔉🔉

” ആ ജീവി 🦂അതിന്റെ തിന്മ

ഉപേക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എന്തിന് എന്റെ

നന്മ 😊ഉപേക്ഷിക്കണം??”

സംഘര്‍ഷ🙀 കലുഷിതമായ സമകാലിക സാഹചര്യത്തില്‍ എല്ലാ മനുഷ്യരും👬 ഉറക്കെ വിളിച്ചു പറയേണ്ട 🗣സ്‌നേഹ ശബ്ദമാണത്‌. 

“ഒരാള്‍ 🚶അയാളുടെ തിന്മ ഉപേക്ഷിക്കുന്നില്ലെങ്കില്‍ 

നാം എന്തിന്‌ നമ്മുടെ നന്മ😊 ഉപേക്ഷിക്കണം.🙏👍❤

നമുക്ക്  പൂർണ്ണ മനസ്സാൽ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യാം 🙏 എല്ലാ മാന്യ ഗ്രൂപ്പ് അംഗങ്ങൾക്കും നല്ലൊരു ദിനം ആശംസിക്കുന്നു.

സ്മഗ്ലർ ജോൺസിന്റെ കഥ അറിയാമോ?

*വളരെ പഴയൊരു അമേരിക്കൻ തമാശയാണ്.*

*ലോ*കത്ത് ദിവസേന ഏറ്റവുമധികം ലീഗൽ ക്രോസിംഗ് നടക്കുന്ന നിയന്ത്രിത രാജ്യാന്തര കരയതിർത്തിയായ യു.എസ്-മെക്സിക്കോ ബോർഡറിലെ പതിവുകാരനായിരുന്നു ജോൺസ്‌…….
*അ*യാളൊരു കള്ളക്കടത്തുകാരനാണ് എന്ന് ബോർഡർ പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുള്ളതിനാൽ മറ്റു യാത്രികരേക്കാൾ ഇരട്ടി പരിശോധനയാണ് ജോൺസിന് എപ്പോഴും….
*ഒരു* ബൈക്കിൽ രണ്ടു വലിയ നിറച്ച ചാക്കുകൾ ഒന്നിന് മേലെ ഒന്നായി അടുക്കി കെട്ടിവെച്ചാണ് ജോൺസ്‌ എന്നും വരിക….!!
“ചാക്കിലെന്താണ് ?”

എന്ന് പോലീസ് എന്നും അന്വേഷിക്കും…..
“വെറും മണലാണ് “എന്ന് ജോൺസ്‌ എന്നും മറുപടിയും പറയും..
*വി*ശ്വാസം വരാതെ അവർ രണ്ടു ചാക്കുകളും തുറന്നു പരിശോധിക്കും…!
*സ*ത്യത്തിൽ അവയിൽ വെറും മണൽ തന്നെയാണ് ഉള്ളത് എന്ന് ബോധ്യപ്പെട്ട് ഒടുക്കം അയാളെ കടത്തി വിടുകയും ചെയ്യും..
*ഇതായിരുന്നു സ്ഥിരം പതിവ്.*
_ജോൺസ്‌ ഒരിക്കൽ പോലും പിടിക്കപ്പെട്ടില്ല._
*അ*യാളുടെ ചാക്കുകളിലെ രഹസ്യം പോലീസുകാരുടെ ഉറക്കം കെടുത്തുന്ന കൗതുകമായി തുടർന്നു….
*അ*വരെ ആ രഹസ്യത്തെ കുറിച്ചോർത്ത് ഉണർന്നിരിക്കാൻ നിർബന്ധിതരാക്കി കൊണ്ട് ജോൺസ്‌ പിന്നീടെപ്പോഴോ ആ വഴി വരാതെയുമായി….
*പി*ന്നെയും വളരെ നാൾ ശേഷം ജോലിയിൽ നിന്നും വിരമിച്ച ഒരു ബോർഡർ പോലീസുകാരൻ ഏതോ ബാറിൽ വെച്ച് ജോൺസിനെ കണ്ടുമുട്ടി.
*ജോ*ൺസിനടുത്തേക്ക് ഓടിച്ചെന്ന അയാൾ വളരെ ദയനീയമായി ജോൺസിനോട് അപേക്ഷിച്ചു..
*”നി*ങ്ങൾ യു.എസ്-മെക്സിക്കോ ബോർഡർ രണ്ടു ചാക്കുകളുമായി മുറിച്ചു കടന്നിരുന്ന കാലത്ത് ആ അതിരിലെ പാറാവുകാരനായി ഞാനുമുണ്ടായിരുന്നു….,
*നി*ങ്ങളാ ചാക്കുകളിൽ നിയമവിരുദ്ധമായി എന്തോ കടത്തുകയായിരുന്നു എന്നെനിക്ക് ഉറപ്പാണ്..

പക്ഷെ അത് എന്താണെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല.. 
*ആ* ചാക്കുകളിലെ ഓരോ മണൽത്തരിയും ഞാൻ പരിശോധിച്ചതാണല്ലോ..?
*ജോ*ലിയിൽ നിന്ന് പിരിഞ്ഞ ശേഷവും പല രാത്രികളിലും നിങ്ങളുടെ രഹസ്യത്തെ കുറിച്ചോർത്ത് എന്റെ ഉറക്കം നഷ്ടപെട്ടിട്ടുണ്ട്……
*നി*ങ്ങൾക്കെന്നോട് അൽപമെങ്കിലും കരുണ തോന്നുന്നുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരൂ.. നിങ്ങളാ ചാക്കുകളിൽ എന്താണ് അതിർത്തി കടത്തിയിരുന്നത്??”
*പ*ഴയ പോലീസുകാരന്റെ  അവസ്ഥ കണ്ട് ജോൺസിന് ദയയും ചിരിയും ഒരുമിച്ചു വന്നത്രേ…..!!!!
*അ*മർത്തി ചിരിച്ചു കൊണ്ടയാൾ മറുപടി പറഞ്ഞു.
*”ആ ചാക്കുകളിൽ മണൽ തന്നെയായിരുന്നു….*
*_ഞാൻ കടത്തിയിരുന്നത് ബൈക്കുകൾ ആണ്.”_*
മണൽ ചാക്ക് ഒരു *ഡിസ്ട്രാക്ഷൻ ടെക്‌നിക്ക്* മാത്രമായിരുന്നു.
*സ്മഗ്ലർ ജോൺസ്‌ കടത്തിയിരുന്നത് ബൈക്കുകളാണ്.*
*പക്ഷേ ശ്രദ്ധ തിരിക്കാനായി അതിന് മുകളിൽ കെട്ടിവെച്ചിരുന്ന ചാക്കുകളെ പറ്റി മാത്രം വല്ലാതെ വേവലാതിപ്പെട്ടത് കൊണ്ട് പരിശോധകർക്ക് അയാൾ ഓരോ ദിവസവും ഒരേ മോഡലിലുള്ള വ്യത്യസ്ത ബൈക്കുകളിൽ ആണ് വന്നിരുന്നത് എന്ന കാര്യം തിരിച്ചറിയാൻ പോലും സാധിച്ചില്ല..*
ജോൺസ്‌ ഒരിക്കലും പിടിക്കപ്പെട്ടതുമില്ല.
അയാൾ ഉപയോഗപ്പെടുത്തിയ പോലീസുകാരുടെ മാനസികാവസ്ഥക്ക് ഭാഷയിൽ ഇപ്പോൾ “ഷൈനി ഒബ്ജക്ട് സിൻഡ്രോം” (SOS – Shiny Object Syndrome) എന്നാണ് പറയാറുള്ളത്.
സദസ്സിന്റെ ശ്രദ്ധ തിരിക്കാനായി മാന്ത്രികൻ ഉയർത്തി കാണിക്കാറുള്ള ‘തിളക്കമുള്ള വസ്തു’വിൽ നിന്നാണ് ഈ മാനസികാവസ്ഥയുടെ പേര് തന്നെ വന്നത് എന്നത് പ്രത്യേകം പറയേണ്ടല്ലോ..
നമ്മിൽ എല്ലാവരിലുമുള്ള ഈ ‘സോസിനെ’ തങ്ങളുടെ താല്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നവർ പക്ഷെ കള്ളക്കടത്തുകാർ മാത്രമല്ല.

*അവർ മതത്തിലുണ്ട്, രാഷ്ട്രീയത്തിൽ ഉണ്ട്, മാധ്യമങ്ങളിൽ ഏറെയുണ്ട്.*

*___________________________________*

പൂമ്പാറ്റ

​ജീവശാസ്ത്ര അദ്ധ്യാപകൻ പൂമ്പാറ്റയുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങൾ പഠിപ്പിക്കാനായി ഒരു കൊക്കൂണുമായി ക്ലാസ്സിലെത്തി. ഏതാനും മണിക്കൂറിനുള്ളിൽ പൂമ്പാറ്റ വിരിഞ്ഞു പുറത്തു വരുമെന്നും അതിനായി കാത്തിരിക്കണമെന്നും കുട്ടികളോടു പറഞ്ഞു.
കൊക്കൂണിൽ നിന്ന് പുറത്തുവരാനുള്ള പൂമ്പാറ്റയുടെ പരിശ്രമം കണ്ട് അതിനെ സഹായിക്കാൻ ഒരുങ്ങരുതെന്ന് പ്രത്യേകം താക്കീത് ചെയ്തു മാഷ്‌ പുറത്തേക്കു പോയി.
കുട്ടികൾ ആകാംക്ഷയോടെ കാത്തിരുന്നു.കൊക്കൂൺ മെല്ലെ അനങ്ങി തുടങ്ങി. പൂമ്പാറ്റ വളരെ കഷ്ടപ്പെട്ട് കൊക്കൂണിൽ നിന്ന് പുറത്തേക്കു വരാനുള്ള ശ്രമം തുടങ്ങി. 
കുട്ടികളിലൊരുവൻ കുഞ്ഞു പൂമ്പാറ്റയോട് അലിവ് തോന്നി. അവൻ കൊക്കൂൺ മെല്ലെ തുറന്നു കൊടുത്തു.പൂമ്പാറ്റ വേഗം പുറത്തേക്കെത്തി. ഒറ്റക്ക് നടക്കാനോരുങ്ങിയ പൂമ്പാറ്റ പക്ഷെ ചത്തുവീണു. സങ്കടത്തോടെ നിൽക്കുന്ന കുട്ടികളെയാണ് തിരികെയെത്തിയ മാഷ്‌ കണ്ടത്.
കാര്യം മനസ്സിലായ അദ്ദേഹം കുട്ടികളോട് പറഞ്ഞു. നോക്കൂ കൊക്കൂണിൽ നിന്ന് പുറത്തു കടക്കാനുള്ള പരിശ്രമമാണ് പൂമ്പാറ്റക്ക് ഭാവിയിൽ പറക്കാനായി ചിറകുകൾക്കു ശക്തിനൽകുന്നത്. കൊക്കൂൺ തുറക്കാൻ നമ്മൾ സഹായിച്ചാൽ പിന്നെയത് ജീവിച്ചാലും പറക്കാൻ കഴിയില്ല. വെളിയിൽ വരാൻ സഹിക്കുന്ന പ്രയാസം പിന്നീടുള്ള ജീവിതത്തെയാണ് സഹായിക്കുന്നത്.
പൂമ്പാറ്റയ്ക്ക് മുന്നോട്ടു കുതിക്കാനുള്ള ഊർജ്ജം പകരുന്നത് വിരിഞ്ഞിറങ്ങുമ്പോഴുള്ള പ്രയാസമാണെങ്കിൽ.പക്ഷികളുടെ ശരീരത്തിൽ ചിറക്‌ ഒരു ഭാരമാണെങ്കിലും ആ ചിറകാണ് അവയെ പറക്കാൻ സഹായിക്കുന്നത്. 
ഭാരങ്ങളും തോൽവികളും നമ്മെയും മുന്നോട്ട് തന്നെയാണ് കൊണ്ടുപോയിട്ടുള്ളത് .സങ്കടങ്ങളാണ് ശരിയായ അനുഭവങ്ങളെന്ന് സങ്കടപ്പെട്ടവർക്കെല്ലാം അറിയാമല്ലോ! വേദന നൽകുന്ന ചെറിയൊരു മുറിവ് പോലും വലിയ സന്ദേശങ്ങൾ നൽകുന്നുണ്ട്. 
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ചാൽ മാത്രമേ ഏറ്റവും വലിയ ആഹ്ലാദമായ കുഞ്ഞിനെ അവൾക്ക് കിട്ടൂ.
ജീവിതത്തിന്റെ ആരംഭത്തിൽ പൂമ്പാറ്റ അനുഭവിക്കുന്ന വേദന വെറുതെയായിരുന്നില്ല. ക്രത്യമായ ഒരു പ്ലാനിംഗ് അതിനു പിന്നിൽ ഉണ്ട്. അതിന്‍റെ സ്രഷ്ടാവിന്റെതാണ് പിഴക്കാത്ത ആ പ്ലാനിംഗ്.
അങ്ങിനെയൊരു പ്ലാനിംഗ് സർവ്വ സ്രഷ്ടികൾക്കുമുണ്ട്, മനുഷ്യരായ നമ്മൾ  മാത്രമാണീ മനോവേദനകളിൽ തകർന്നു പോകുന്നത്. പലവട്ടം ഓടിയിട്ടും എലിയെ പിടിക്കാൻ കഴിയാത്ത സങ്കടത്തിൽ ഒരു പൂച്ചയും ആത്മഹത്യ ചെയ്തത് നമ്മൾ കണ്ടിട്ടില്ല. ഇന്ന് കിട്ടിയില്ലെങ്കിൽ നാളെ പിടിക്കാമെന്നെ ഉള്ളൂ ആ പൂച്ചക്ക്. 
എന്നാൽ ഒരു ചെറിയ തോൽവി പോലും സഹിക്കാനാകാതെ ജീവിതം നഷ്ടപ്പെടുത്തിയ എത്ര വാർത്തകൾ നാം ഓരോ ദിവസ്സവും വായിക്കുന്നു.
നിരന്തര പരാജയങ്ങളിൽ നിരാശപ്പെടരുത്. കാരണം,താക്കോൽ കൂട്ടത്തിലെ അവസാന താക്കോൽ കൊണ്ടാകും ചിലപ്പോൾ ഒരു താഴ് തുറക്കാൻ കഴിയുക..
‘പരിശ്രമിച്ചുകൊണ്ടിരിക്കുക…വിജയിക്കുക തന്നെ ചെയ്യും !’

ആരാധന: ഒരു അന്ത്യവാക്ക്

അദ്ധ്യായം : 1

സാർവ്വത്രിക വീക്ഷണം

അനന്തതയിൽ അധിവസിക്കുന്ന അവനിയുടെ നാഥനെ സർവ്വ ലോകവും തങ്ങൾക്ക് ലഭ്യവും പരിമിതവുമായ അറിവിൽ നിന്നും അതി തീഷ്ണതയോടെ സത്യമോ മിഥ്യയോ എന്ന് അതിവേഗം വിധിക്കുവാൻ കഴിയാതവണ്ണം പൂജിക്കുന്നു. മത ജാതി വ്യത്യാസം കൂടാതെ മർത്യരാഖിലരും മാനവേന്ദ്രനെ ആരാധിക്കുവാനുള്ള പശ്ചാത്തലം എന്തെന്നുള്ളത് ചിന്തനീയം തന്നെ. സത്യവും മിഥ്യയുമായ ആരാധനകളുടെ ഉറവിടം എവിടെ നിന്ന് എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ആരാധന എന്ന വിഷയത്തിലുള്ള ഒരുവന്റെ അന്ത ശ്ചൈതന്യം അളക്കുവാൻ കഴിയുന്നതും സത്യാരാധനയുടെ ശ്രെഷ്ടത മനസ്സിലാക്കുന്നതും. തത്‌ഫലമായി ആരാധനയുടെ ഉറവിടം അതിശ്രദ്ധയോടെ വിചിന്തനത്തിനു വിധേയമാക്കേണ്ട ഒരു വിഷയമാണ്. പ്രസ്തുത വിഷയത്തെ പൊതുവായും ആധികാരികമായും വിശകലന വിധേയമാക്കുമ്പോൾ ഏതാണ്ട് നാലോളം അതിപ്രധാനമായ ആരാധനയുടെ ഉറവിടത്തെ കുറിച്ച് വിഷയ സാക്ഷാത്കാരത്തിനായി ചിന്തിക്കേണ്ടിവരുന്നു. അവയുടെ ലഘു വിവരണം ഇതിനെക്കുറിച്ചുള്ള ഒരു ഗഹന പഠന ആരംഭത്തിനു സഹായകവും വിഷയത്തിന്റെ ആധികാരികതയുടെ വർദ്ധനയ്ക്ക് കാരണവും ആകും.

1. മനുഷ്യപ്രകൃതി :

പ്രഥമമായി വിചാരണയ്ക്ക് വിധേയക്കേണ്ട ആശയവയും ആരാധനയുടെ ഉറവിടവും മനുഷ്യപ്രകൃതിയാണ്. തന്നെക്കാൾ ഔന്നത്യമുള്ള ഒരുവനെ ആരാധിക്കുക എന്നത് മനുഷ സ്വഭാവവും സ്വതസിദ്ധവുമാണ്. സ്നേഹം, സത്യം, ക്ഷമ, പരോപകാരം, എന്നിങ്ങനെ ക്രിയാത്മകമായ ദിവ്യ സ്വഭാവങ്ങൾ സൃഷ്ടിയിൽ തന്നെ മനുഷ സഹജമായി കൈവരിക്കുന്നത് പോലെ ആരാധന എന്നത് മനുഷ്യൻ കൈവരിച്ചിരിക്കുന്നു. തത്ഫലമായി ആരാധന എന്ന വിഷയം പഠിക്കാതെ തന്നെ , തന്നെക്കാൾ ശ്രെഷ്ടനായ ഒരുവനെ, അത്യുന്നതനായ ഒരുവനെ ബഹുമാനിക്കണം, ആരാധിക്കണം എന്ന ഒരു ഉൾബോധം മനുഷ്യനിൽ ഉണ്ടാകുന്നു. ആ ഉൾബോധത്തിന്റെ അടിത്തറയിൽ സാംസ്കാരിക നേട്ടം കൈവരിക്കാത്തതും പൊതു വിജ്ഞാനീയത്തിൽ പിന്നോക്കം വന്നതുമായ പ്രദേശങ്ങൾ തുടങ്ങി അതിശക്തം സാംസ്കാരിക വികാസത്തിന്റെ മേന്മ അവകാശപ്പെടുന്ന മേഖലവരെ സകലരും തങ്ങളെക്കാൾ ശക്തിയുള്ളതും അദ്യശ്യനുമായ ദൈവത്തെ ആരാധിക്കുവാൻ വെമ്പൽ കൊള്ളുന്നു. എന്നാൽ എങ്ങനെയെന്നോ എന്താണിതെന്നോ ഉള്ള ജ്ഞാനം ഇക്കൂട്ടർക്ക് വളരെ കുറവായതിനാൽ പഞ്ചേന്ത്രിയ വിവേചന വിധേയമാകുന്ന ഏതെങ്കിലും വസ്തുവിനെയോ ജീവികളെയോ മനുഷ്യനെപോലും ആരാധിക്കുവാൻ പ്രേരിതരാകുന്നു. ചേതനവും അചേതനവുമായ എന്തിനെയും ഏതിനെയും ആരാധിക്കുവാൻ ഒരുമ്പിടുന്നു. മലകളും തീർത്ഥടന കേന്ദ്രങ്ങളും വലിയ വൃക്ഷങ്ങളും സൃഷ്ടി ജാലങ്ങളും ആരാധിക്കപ്പെടുവാൻ കാരണമിതാണ്. ഇപ്രകാരം ആരാധനയുടെ അതിപ്രധാന ഉറവിടം ഒരുവന്റെ ഉള്ളിന്റെ ഉള്ളിൽ ഒരുതരം ബന്ധനിയ നിലമ നിലനിൽക്കുന്നു എന്നതിനാലാണ്.

2. സമ്പ്രദായം / പാരമ്പര്യാനുസരണം:

പരമ്പരാഗതമായി ചില കുടുംബങ്ങളോ ഗോത്ര വർഗ്ഗങ്ങളോ സമൂഹങ്ങളോ പ്രത്യേക അർച്ചനാ രീതികൾ കൈമാറ്റം ചെയ്തു കൊണ്ടിരിക്കുന്നത് പിന്തുടരുന്നവരാണീ കൂട്ടർ. ഇന്ന് പലതരം അർച്ചനകളും ജന സമൂഹങ്ങളിൽ എത്തുന്നതിന്റെ മറ്റൊരു ഉറവിടം പാരമ്പര്യമോ അഥവാ മനുഷ്യ സമ്പ്രദായങ്ങളോ ആകുന്നു. ശരിയായ ആരാധനയുടെ മാനമോ മഹത്വമോ ശ്രദ്ധിക്കാതെ, ഒരു വിചിത വിചാര്യ വിധേയമാക്കാതെ ഇവയെല്ലാം പിന്തുടരുകയാണ്. ഇവയൊക്കെ തങ്ങളുടെ പൂർവ്വികരോടുള്ള കടപ്പാട്, ആദരവ്, അനുസരണം എന്നിവക്കനുസ്യതമെന്ന് നാമകരണം ചെയ്ത് വാചാലരാകുന്നു. അതിൽ മഹിമ കണ്ടെത്തി സംത്യപ്തി അടയുന്നു. ആരാധന രീതികൾ കൈമാറ്റം ചെയ്തു കിട്ടിയത് തങ്ങളുടെ പൂർവ്വികന്മാരായതിനാൽ ആരാധനയുടെ മറ്റൊരു ഉറവിടമായി പാരമ്പര്യം നിലനിൽക്കുന്നു. പാരമ്പര്യം കൊട്ടിഘോഷിച്ച്‌ അതിനുവേണ്ടി മുണ്ടുമടക്കികുത്തിയ മതമേലാളന്മാരും മതങ്ങളും ഇന്നിന്റെ ശാപമാണെന്ന് മാത്രമല്ല, സത്യാസത്യങ്ങളെ വേർതിരിച്ച് മനസ്സിലാക്കുവാൻ തയ്യാറാകുന്നവർക്ക് ഇവയൊക്കെ ജീവനുള്ളതോ ചരിത്ര പശ്ചാത്തല അടിത്തറയുള്ളതോ എന്ന് ചിന്തിക്കുന്നത് അഭികാമ്യമത്രെ.

3. ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ :

അഖിലാണ്ഡത്തിൽ അനവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരാധന രീതികളും അങ്ങിങ്ങായി ഇന്നും വേരറ്റുപോകാതെ നിലനിൽക്കുന്നതിന്റെ അടിസ്ഥാനം ചില ആദ്ധ്യാത്മിക ഗ്രന്ദങ്ങളും അതിന്റെ അഭ്യുദയകാംക്ഷികളുമാണ്. ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ ആദ്ധ്യാത്മികവും ധാർമ്മിക മൂല്യ അടിത്തറകൾ വിവരിക്കുന്നവയുമാണെങ്കിലും അവ അതിൽ തന്നെ സമ്പുർണ്ണമല്ല. അർച്ചന രീതിയും ജപമന്ത്രങ്ങളും മറ്റും അടങ്ങിയ എഴുത്തുകൾ ഭാരത ചരിത്രത്തിൽ നല്ല വേരുള്ള വിഷയങ്ങളാണ്. ആയതിനാൽ ഒരു കൂട്ടർക്ക് ആരാധന ഇപ്രകാരമുള്ള ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ ചില സൂക്തങ്ങളുടെ പശ്ചാത്തലത്തിലാണ്. പരിമിതമായ ആശയങ്ങൾ ആരാധനയോട് താദാത്മ്യം പുലർത്തുന്നതായി കൈകാര്യം ചെയ്യുന്നെങ്കിലും അവ അപൂര്ണമായതിനാൽ ഒരുവന് അതിൽ സമ്പുർണ്ണമായി ആശ്രയിക്കുവാൻ കഴിയുന്നതല്ല. ഖുറാൻ പറയുന്നു : മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നതിന്റെ ആത്യന്തിക ഉദ്ദേശ്യം ദൈവത്തെ ആരാധിക്കുക എന്നുള്ളതാണ് (ഖുറാൻ 51: 56) . പ്രാർത്ഥനയും തീർത്ഥാടനവും ആരാധന പ്രത്യക്ഷ ഭാവങ്ങളും ദൈവിക സ്വഭാവ ഗുണങ്ങളെ മനസ്സിലാക്കി അവന്റെ കല്പനകൾ ഏത് സാഹചര്യത്തിലും അനുസരിക്കുന്നതാണ് അവർക്ക് ആരാധന എന്നു പറയുന്നത്. മനുഷ്യന്റെ ആദ്ധ്യാത്മിക ഗ്രന്ദങ്ങളെല്ലാം തന്നെ അപൂർണ്ണമായതിനാൽ പൂർണ്ണനായ പരമപിതാവിനെ ആരാധിക്കുവാനുള്ള വ്യവസ്ഥകൾ പരിമിതമത്രെ. ആകയാൽ ഇവ ഒരു ഉറവിടമായി സമൂഹം കരുതുന്നെങ്കിലും അവ സമ്പുർണമല്ല.

4. ദൈവിക വെളിപ്പാട്:

ആരാധനയുടെ ആത്യന്തിക ഉറവിടം തലക്കെട്ടിൽ കാണുന്നതുപോലെ ദൈവിക വെളിപ്പാടാണ്. ദൈവിക വെളിപ്പാടിലധിഷ്ഠിതമായ ആരാധന പൂർണ്ണനായ ദൈവത്തെ പോലെയോ ദൈവിക വെളിപ്പാടുപോലെയോ സംപൂർണ്ണമാണ്. ആരാധന ദൈവത്തിനായതിനാൽ ആരാധനയുടെ ഉറവിടവും ദൈവ പക്ഷമുള്ളതായിരിക്കണം. ഒരു ഉത്പാദകൻ തന്റെ ഉത്പന്നം വിപണിയിലെത്തിക്കുമ്പോൾ അത് എപ്രകാരം ഉപയോഗിക്കണമെന്ന് ഉപഭോക്താവിന് മനസിലാക്കി തരുന്ന ഒരു ലഘുലേഖ ഉൽപ്പന്നത്തോടൊപ്പം നൽകുന്നു. അത് വളരെ വ്യക്തമായി ആ ഉത്പന്നം ഉപയോഗിക്കേണ്ടുന്ന രീതിയെ കുറിച്ചു പ്രതിപാദിക്കുന്നു. ഇതുപോലെ ദൈവത്തെ ആരാധിക്കേണ്ടത് എപ്രകാരമാണെന്നു മനസ്സിലാക്കിത്തരേണ്ടതും മനുഷ്യന്റെ സൃഷ്ടി കർത്താവായ ദൈവം തന്നെയാണ്. ദൈവം അത് മനുഷ്യന് മനസ്സിലാക്കി തരുന്നത് ദൈവിക വെളിപ്പാടിലുടെയാണ്. ഈ ഭൂമുഖത്ത് ദൈവിക വെളിപ്പാട് എന്ന നാമകരണത്താലും മറ്റും പലതും പ്രസ്താവിക്കുന്നെങ്കിലും സ്വയമായി ദൈവിക വെളിപ്പാടെന്നു അവകാശപ്പെടുന്ന ഒരേയൊരു ഗ്രന്ദമേ അതാണ് ദൈവ വചനം അഥവാ സത്യവേദപുസ്തകം. ആദ്ധ്യാത്മിക ഗ്രന്ദങ്ങൾ അനവധിയാണെങ്കിലും അവയിൽ അതുല്യവും അതി ശ്രെഷ്ഠവുമായ ഒന്നാണ് ഇത്. മാത്രമല്ല ഇത് ദൈവത്തിൽ നിന്നും വന്നതാണ് ആയതിനാൽ പ്രസ്തുത ദൈവിക വെളിപ്പാടായ സത്യവേദപുസ്തകത്തെ അടിസ്ഥാനമാക്കി ആരാധന എന്ന വിഷയം സമ്പുർണ്ണതയോടെ പഠിക്കുവാൻ സാധിക്കും .

%d bloggers like this: